അവന്‍ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേല്‍രാജാവായ ശലോമോന്‍ യഹോവയുടെ മന്ദിരത്തില്‍ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ ഖണ്ഡിച്ചുകളഞ്ഞു.
Cross references
നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്റെ അരമനയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍ രാജാവെന്ന ബാബേല്‍രാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന്‍ യെരൂശലേമില്‍വന്നു.
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ രാജാവായ എവീല്‍-മെരോദക്‍ താന്‍ രാജാവായ ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
എന്നാല്‍ ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന്‍ മൊര്‍ദ്ദെഖായി എന്നു പേരുള്ള യെഹൂദന്‍ ഉണ്ടായിരുന്നു.
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില്‍ അവനെയും യെരൂശലേമില്‍നിന്നു കൊണ്ടുപോയിരുന്നു.
അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതില്‍ പാര്‍ക്കുംന്നവര്‍ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള്‍ ദഹിച്ചുപോയി ചുരുക്കംപേര്‍ മാത്രം ശേഷിച്ചിരിക്കുന്നു.
ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍--ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ ഒന്നാം ആണ്ടു തന്നേ--സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടാവിതു;
യഹോവയിങ്കല്‍ നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തില്‍ എഴുതിവെക്കുക.
അന്നു ഞാന്‍ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യില്‍ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
നെബൂഖദ്നേസ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടി മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാ;
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടി പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേരാജാവായ എവീ-മെരോദ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടി യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിനിന്നു വിടുവിച്ചു,
യെഹോയാഖീന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില്‍ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
അവന്‍ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തില്‍ നട്ടു.
ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതുബാബേല്‍രാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;