Home Bibles യിരെമ്യാവ് 22:21 · മലയാളം ബൈബിൾ
യിരെമ്യാവ് 22:21 · മലയാളം ബൈബിൾ

ഞാന്‍ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര്‍ ഔടി; ഞാന്‍ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.

Cross references

ആവർത്തനം 9:7

നീ മരുഭൂമിയില്‍വെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.

ആവർത്തനം 9:24

ഞാന്‍ നിങ്ങളെ അറിഞ്ഞ നാള്‍മുതല്‍ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നു.

ആവർത്തനം 31:27

നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാന്‍ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നേ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?

ആവർത്തനം 32:15

യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.

ന്യായാധിപന്മാർ 2:11

എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍വിഗ്രഹങ്ങളെ സേവിച്ചു,

2 ദിനവൃത്താന്തം 33:10

യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവര്‍ ശ്രദ്ധിച്ചില്ല.

2 ദിനവൃത്താന്തം 36:16

അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.

നെഹെമ്യാവ് 9:16

എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേള്‍ക്കാതിരുന്നു.

സങ്കീർത്തനങ്ങൾ 106:6

ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.

സദൃശവാക്യങ്ങൾ 30:9

ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

യേശയ്യാവ് 48:8

നീ കേള്‍ക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്‍ഭംമുതല്‍ വിശ്വാസവഞ്ചകന്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞു.

യിരെമ്യാവ് 2:25

ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്‍ക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാന്‍ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാന്‍ പോകും എന്നു പറഞ്ഞു.

യിരെമ്യാവ് 2:31

ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ ; ഞാന്‍ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങള്‍ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കല്‍ വിരകയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?

യിരെമ്യാവ് 3:25

ഞങ്ങള്‍ ഞങ്ങളുടെ ലജ്ജയില്‍ തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൌവനംമുതല്‍ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.

യിരെമ്യാവ് 6:16

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വഴികളില്‍ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോഞങ്ങള്‍ അതില്‍ നടക്കയില്ല എന്നു പറഞ്ഞു.

യിരെമ്യാവ് 7:22

ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്റെ ജനത്തിന്‍ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?

യിരെമ്യാവ് 25:3

അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയുമായിരിക്കും.

യിരെമ്യാവ് 25:4

എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും

യിരെമ്യാവ് 25:7

യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.

യിരെമ്യാവ് 25:8

എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചുനീ മരിക്കേണം നിശ്ചയം;

യിരെമ്യാവ് 35:15

അവര്‍ അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക്‍ വായിച്ചുകേള്‍പ്പിച്ചു.

യിരെമ്യാവ് 36:21

അപ്പോള്‍ സിദെക്കീയാരാജാവുയിരെമ്യാവെ കാവല്‍പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില്‍ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.

യെഹെസ്കേൽ 20:8

അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരില്‍ ഒരുത്തനും തന്റെ കണ്ണിന്മുമ്പില്‍ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാല്‍ ഞാന്‍ മിസ്രയീംദേശത്തിന്റെ നടുവില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.

യെഹെസ്കേൽ 20:13

യിസ്രായേല്‍ഗൃഹമോ മരുഭൂമിയില്‍വെച്ചു എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.

യെഹെസ്കേൽ 20:21

എന്നാല്‍ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; അവര്‍ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നു അരുളിച്ചെയ്തു.

യെഹെസ്കേൽ 20:28

അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.

യെഹെസ്കേൽ 23:3

അവര്‍ മിസ്രയീമില്‍വെച്ചു പരസംഗംചെയ്തു; യൌവനത്തില്‍ തന്നേ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.

സെഫന്യാവു 3:2

അവള്‍ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയില്‍ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.

Interlinear

Choose Theme