നീ കേള്ക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്ഭംമുതല് വിശ്വാസവഞ്ചകന് എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന് അറിഞ്ഞു.
Cross references
നീ മരുഭൂമിയില്വെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്മുതല് ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള് യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
ഞാന് നിങ്ങളെ അറിഞ്ഞ നാള്മുതല് നിങ്ങള് യഹോവയോടു മത്സരികളായിരിക്കുന്നു.
യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല് ഈ ജനം പാര്പ്പാന് ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന് ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന് അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
എങ്കിലും അവര് അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന് അന്നു എന്റെ മുഖം മറെച്ചുകളയും
ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
ഇതാ, ഞാന് അകൃത്യത്തില് ഉരുവായി; പാപത്തില് എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ചു.
ദുഷ്ടന്മാര് ഗര്ഭംമുതല് ഭ്രഷ്ടന്മാരായിരിക്കുന്നു; അവര് ജനനംമുതല് ഭോഷകു പറഞ്ഞു തെറ്റി നടക്കുന്നു.
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്ത്തനം.
അപ്പോള് അവന് അരുളിച്ചെയ്തതുനീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള് കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള് കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
കഠിനമായോരു ദര്ശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവര്ച്ചക്കാരന് കവര്ച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്ക; അതിന്റെ ഞരക്കമൊക്കെയും ഞാന് നിര്ത്തിക്കളയും.
യഹോവേ, നിന്റെ കൈ ഉയര്ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷണത അവര് കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
യഹോവ ഗാഢനിദ്ര നിങ്ങളുടെമേല് പകര്ന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവന് പ്രവാചകന്മാര്ക്കും നിങ്ങളുടെ ദര്ശകന്മാരായ തലവന്മാര്ക്കും മൂടുപടം ഇട്ടിരിക്കുന്നു.
എന്റെ ദാസനല്ലാതെ കുരുടന് ആര്? ഞാന് അയക്കുന്ന ദൂതനെപ്പോലെ ചെകിടന് ആര്? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന് ആര്?
പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവന് കേള്ക്കുന്നില്ല.
ഇതു ഔര്ത്തു സ്ഥിരത കാണിപ്പിന് ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിന് .
നീ കഠിനന് എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റിതാമ്രം എന്നും ഞാന് അറികകൊണ്ടു
യഹോവയായ കര്ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന് തിരിഞ്ഞതുമില്ല.
ഇതൊക്കെയും ചെയ്തശേഷം അവള് എന്റെ അടുക്കല് മടങ്ങിവരും എന്നു ഞാന് വിചാരിച്ചുഎന്നാല് അവള് മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു.
യിസ്രായേല്ഗൃഹമേ, ഒരു ഭാര്യ ഭര്ത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങള് എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിസ്രായേല്ഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്പ്പിന് !
അവര് കേള്പ്പാന് തക്കവണ്ണം ഞാന് ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല് ശ്രദ്ധിപ്പാന് അവര്ക്കും കഴികയില്ല; യഹോവയുടെ വചനം അവര്ക്കും നിന്ദയായിരിക്കുന്നു; അവര്ക്കും അതില് ഇഷ്ടമില്ല.
യഹോവയായ കര്ത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാന് ദേശത്താകുന്നു; നിന്റെ അപ്പന് അമോര്യ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
അവര് അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവര് യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോള് ഒരു അമാവാസ്യ അവരെ അവരുടെ ഔഹരികളോടുകൂടെ തിന്നുകളയും.
എന്നാല് അവര് ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര് എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ളേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവേക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.
അതുകൊണ്ടു അവര് കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല് ഞാന് ഉപമകളായി അവരോടു സംസാരിക്കുന്നു.
അവര്ക്കും വിശ്വസിപ്പാന് കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു
അവരുടെ ഇടയില് നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളില് നടന്നു ജഡത്തിന്നും മനോവികാരങ്ങള്ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല് കോപത്തിന്റെ മക്കള് ആയിരുന്നു.