ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
Cross references
അതിന്നു ഫറവോന്‍ യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്റെ കുറ്റം വഹിക്കേണം.
നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.
യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാല്‍ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
ആകയാല്‍ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങള്‍ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യില്‍നിന്നും വിടുവിപ്പാന്‍ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നതു എങ്ങനെ?
അവര്‍ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവര്‍ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയില്‍ സുഖിച്ചുകൊണ്ടിരുന്നു.
ഞാന്‍ പൊന്നു എന്റെ ശരണമാക്കിയെങ്കില്‍, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍,
പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാല്‍ ആരും അവനെ നിരസിക്കുന്നില്ല.
കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ ; ഞാന്‍ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങള്‍ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കല്‍ വിരകയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?
ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂര്‍ണ്ണമായതിനാല്‍ നിന്റെ കീര്‍ത്തി ജാതികളില്‍ പരന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
ആകയാല്‍ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്നെ മറന്നു എന്നെ നിന്റെ പിറകില്‍ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുര്‍മ്മര്യാദയും പരസംഗവും വഹിക്ക.
അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരില്‍ അധമനായവനെ അതിന്മേല്‍ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവര്‍ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിര്‍ണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോടുനീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
എന്നാറെ“കോഴി ക്കുകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഔര്‍ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.
ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.