Home Bibles യേശയ്യാവ് 22:16 · മലയാളം ബൈബിൾ
യേശയ്യാവ് 22:16 · മലയാളം ബൈബിൾ

നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്‍ന്നോരു സ്ഥലത്തു അവന്‍ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില്‍ തനിക്കു ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.

Cross references

2 ശമൂവേൽ 18:18

അബ്ശാലോം ജീവനോടിരുന്ന സമയംഎന്റെ പേര്‍ നിലനിര്‍ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍ താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിന്നു തന്റെ പേര്‍ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.

2 ദിനവൃത്താന്തം 16:14

അവന്‍ ദാവീദിന്റെ നഗരത്തില്‍ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയില്‍ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്‍ഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേല്‍ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.

യോബ് 3:14

തങ്ങള്‍ക്കു ഏകാന്തനിവാസങ്ങള്‍ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,

യേശയ്യാവ് 14:18

ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തില്‍ മഹത്വത്തോടെ കിടന്നുറങ്ങുന്നു.

യേശയ്യാവ് 52:5

ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്‍ തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍‍ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു

മീഖാ 2:10

പുറപ്പെട്ടു പോകുവിന്‍ ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.

മത്തായി 27:60

താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.

Interlinear

Choose Theme