അബ്ശാലോം ജീവനോടിരുന്ന സമയംഎന്റെ പേര് നിലനിര്ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന് താഴ്വരയിലെ തൂണ് എടുത്തു നാട്ടി അതിന്നു തന്റെ പേര് വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
Cross references
വരുവിന് , നാം ഭൂതലത്തില് ഒക്കെയും ചിതറിപ്പോകാതിരിപ്പാന് ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര് പറഞ്ഞു.
സര്വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല് അതിന്നു ബാബേല് എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില് എങ്ങും ചിന്നിച്ചുകളഞ്ഞു.
അവന് കെദൊര്ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള് സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
ശമൂവേല് ശൌലിനെ എതിരേല്പാന് അതികാലത്തു എഴുന്നേറ്റപ്പോള് ശൌല് കര്മ്മേലില് എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാര് എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള് സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
കീഴെ അവന്റെ വേര് ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
തങ്ങളുടെ ഭവനങ്ങള് ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള് തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്ഗ്ഗതം; തങ്ങളുടെ നിലങ്ങള്ക്കു അവര് തങ്ങളുടെ പേരിടുന്നു.
അവന്നു ദയ കാണിപ്പാന് ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആര്ക്കും കൃപ തോന്നരുതേ.
അതുകൊണ്ടു ഒരുത്തനോടു ഒരുത്തന് എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്ക്കും ഞാന് വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
ഇതു ഞാന് എന്റെ ധനമാഹാത്മ്യത്താല് എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല് അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
അവന് അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.