അവന്‍ ദാവീദിന്റെ നഗരത്തില്‍ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയില്‍ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്‍ഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേല്‍ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.
Cross references
പിന്നെ തന്റെ അപ്പന്നു സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാര്‍ യിസ്രായേലിനു സുഗന്ധവര്‍ഗ്ഗം ഇട്ടു.
തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.
അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്റെ അപ്പന്റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.
കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല്‍ അവന്റെ കുടല്‍ പുറത്തുചാടി അവന്‍ കഠിനവ്യാധിയാല്‍ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാര്‍ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
അങ്ങനെ അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍നിന്നിറക്കി അവന്റെ രണ്ടാം രഥത്തില്‍ ആക്കി യെരൂശലേമില്‍ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയില്‍ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.
നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്‍ന്നോരു സ്ഥലത്തു അവന്‍ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില്‍ തനിക്കു ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.
പിന്നെ ഞാന്‍ , രേഖാബ്യഗൃഹക്കാരുടെ മുമ്പില്‍ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടുവീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.
ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.
അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.