Home Bibles യേശയ്യാവ് 21:13 · മലയാളം ബൈബിൾ
യേശയ്യാവ് 21:13 · മലയാളം ബൈബിൾ

അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകംദേദാന്യരുടെ സാര്‍ത്ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറബിയിലെ കാട്ടില്‍ രാപാര്‍പ്പിന്‍ .

Cross references

ഉല്പത്തി 25:3

യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാര്‍ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍.

1 രാജാക്കന്മാർ 10:15

ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.

1 ദിനവൃത്താന്തം 1:9

കൂശിന്റെ പുത്രന്മാര്‍സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാര്‍ശെബാ, ദെദാന്‍ .

1 ദിനവൃത്താന്തം 1:32

അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാര്‍ ഏശാവ്, യിസ്രായേല്‍.

യേശയ്യാവ് 13:1

ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം

യേശയ്യാവ് 13:20

അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.

യിരെമ്യാവ് 25:23

അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.

യിരെമ്യാവ് 25:24

എന്നാല്‍ യിരെമ്യാവെ ജനത്തിന്റെ കയ്യില്‍ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു

യിരെമ്യാവ് 49:8

ബാബേലില്‍നിന്നു ഔടി കല്ദയദേശം വിട്ടു പോകുവിന്‍ ; ആട്ടിന്‍ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിന്‍ .

യിരെമ്യാവ് 49:28

നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ, സീയോനില്‍ അറിയിക്കേണ്ടതിന്നു ബാബേല്‍ദേശത്തുനിന്നു രക്ഷപ്പെട്ടു ഔടിപ്പോകുന്നവരുടെ ഘോഷം!

യെഹെസ്കേൽ 27:15

ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.

യെഹെസ്കേൽ 27:20

ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;

ഗലാത്യർ 4:25

ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.

Interlinear

Choose Theme