അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
Cross references
ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍ കൂട്ടത്തെ കൊണ്ടുവന്നു.
അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.
ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
നീ നഗരത്തെ കല്‍ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അതു ഒരു നാളും പണികയില്ല.
രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്‍കൂടി കടന്നു പോകയുമില്ല.
അവന്‍ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില്‍ പാര്‍ക്കും.
വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവന്‍ കവചം ധരിച്ചു നിവിര്‍ന്നുനില്‍ക്കാതിരിക്കട്ടെ; അതിലെ യൌവനക്കാരെ ആദരിക്കാതെ സര്‍വ്വസൈന്യത്തെയും നിര്‍മ്മൂലമാക്കിക്കളവിന്‍ .
വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.
നിന്നെക്കൊണ്ടു ഞാന്‍ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ രഥത്തെയും അതില്‍ ഇരിക്കുന്നവനെയും തകര്‍ക്കും;
അവര്‍ ജയമത്തരായിരിക്കുമ്പോള്‍ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
എന്റെ ജനമേ, അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിന്‍ ; യഹോവയുടെ ഉഗ്രകോപത്തില്‍നിന്നു നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍ .
നഗരത്തില്‍നിന്നു അവന്‍ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടില്‍ അവന്‍ യെരൂശലേമില്‍നിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേര്‍;
പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞതുഇങ്ങിനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.