Home Bibles എബ്രായർ 12:7 · മലയാളം ബൈബിൾ
എബ്രായർ 12:7 · മലയാളം ബൈബിൾ

നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളു?

Cross references

ആവർത്തനം 8:5

ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചുവളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളര്‍ത്തുന്നു എന്നു നീ മനസ്സില്‍ ധ്യാനിച്ചുകൊള്ളേണം.

1 ശമൂവേൽ 2:29

തിരുനിവാസത്തില്‍ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?

1 ശമൂവേൽ 2:34

നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവര്‍ ഇരുവരും ഒരു ദിവസത്തില്‍ തന്നേ മരിക്കും.

1 ശമൂവേൽ 3:13

അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.

2 ശമൂവേൽ 7:14

ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; അവന്‍ കുറ്റം ചെയ്താല്‍ ഞാന്‍ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.

1 രാജാക്കന്മാർ 1:6

അവന്റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.

1 രാജാക്കന്മാർ 2:24

ആകയാല്‍ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോന്‍ രാജാവു കല്പിച്ചു യഹോവനാമത്തില്‍ സത്യം ചെയ്തു.

യോബ് 34:31

ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;

സദൃശവാക്യങ്ങൾ 13:24

വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 19:18

പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു.

സദൃശവാക്യങ്ങൾ 22:15

ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റിക്കളയും.

സദൃശവാക്യങ്ങൾ 23:13

ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല.

സദൃശവാക്യങ്ങൾ 29:15

വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

സദൃശവാക്യങ്ങൾ 29:17

നിന്റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്കു ആശ്വാസമായ്തീരും; അവന്‍ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

പ്രവൃത്തികൾ 14:22

വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

Interlinear

Choose Theme