Home Bibles 1 രാജാക്കന്മാർ 1:6 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 1:6 · മലയാളം ബൈബിൾ

അവന്റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.

Cross references

1 ശമൂവേൽ 3:13

അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.

1 ശമൂവേൽ 9:2

അവന്നു ശൌല്‍ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രായേല്‍മക്കളില്‍ അവനെക്കാള്‍ കോമളനായ പുരുഷന്‍ ഇല്ലായിരുന്നു; അവന്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവന്‍ ആയിരുന്നു.

1 ശമൂവേൽ 10:23

അവര്‍ ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തില്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനായിരുന്നു.

2 ശമൂവേൽ 3:3

കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;

2 ശമൂവേൽ 14:25

എന്നാല്‍ എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.

1 ദിനവൃത്താന്തം 3:2

ഗെശൂര്‍ രാജാവായ തല്‍മായിയുടെ മകളായ മയഖയുടെ മകന്‍ അബ്ശാലോം മൂന്നാമന്‍ ; ഹഗ്ഗീത്തിന്റെ മകന്‍ അദോനീയാവു നാലാമന്‍ ;

സദൃശവാക്യങ്ങൾ 22:15

ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റിക്കളയും.

സദൃശവാക്യങ്ങൾ 23:13

ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല.

സദൃശവാക്യങ്ങൾ 29:15

വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

എബ്രായർ 12:5

“മകനേ, കര്‍ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു.

Interlinear

Choose Theme