സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.
Cross references
എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍ആ ജനത്തിന്റെ നേരെ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു.
ആകയാല്‍ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടുനിങ്ങള്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.
അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ബലാല്‍ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
എന്നാല്‍ യെഹൂദ്യര്‍ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാല്‍ മതില്‍ പണിവാന്‍ നമുക്കു കഴികയില്ല എന്നു പറഞ്ഞു.
വെളിയില്‍ സിംഹം ഉണ്ടു, വീഥിയില്‍ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.
വഴിയില്‍ കേസരി ഉണ്ടു, തെരുക്കളില്‍ സിംഹം ഉണ്ടു എന്നിങ്ങനെ മടിയന്‍ പറയുന്നു.
മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
ഇടിച്ചുകളവാന്‍ ഒരു കാലം, പണിവാന്‍ ഒരുകാലം,
ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.
ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.