Home Bibles സദൃശവാക്യങ്ങൾ 29:25 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 29:25 · മലയാളം ബൈബിൾ

മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

Cross references

ഉല്പത്തി 12:11

മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു.

ഉല്പത്തി 12:12

മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.

ഉല്പത്തി 20:2

അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചുഅവള്‍ എന്റെ പെങ്ങള്‍ എന്നു പറഞ്ഞു. ഗെരാര്‍ രാജാവായ അബീമേലെക്‍ ആളയച്ചു സാറയെ കൊണ്ടുപോയി.

ഉല്പത്തി 20:11

ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവര്‍ എന്നെ കൊല്ലും എന്നു ഞാന്‍ നിരൂപിച്ചു.

ഉല്പത്തി 26:7

ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവള്‍ എന്റെ സഹോദരിയെന്നു അവന്‍ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവള്‍ എന്റെ ഭാര്യ എന്നു പറവാന്‍ അവന്‍ ശങ്കിച്ചു.

പുറപ്പാട് 32:22

അതിന്നു അഹരോന്‍ പറഞ്ഞതുയജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.

ആവർത്തനം 1:17

ന്യായവിസ്താരത്തില്‍ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേള്‍ക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങള്‍ക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതു ഞാന്‍ തീര്‍ക്കും

ന്യായാധിപന്മാർ 16:11

അവന്‍ അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

1 ശമൂവേൽ 15:24

ശൌല്‍ ശമൂവേലിനോടുഞാന്‍ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല്‍ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.

1 ശമൂവേൽ 21:13

അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളില്‍ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളില്‍ വരെച്ചു താടിമേല്‍ തുപ്പല്‍ ഒലിപ്പിച്ചുകൊണ്ടിരുന്നു.

1 ശമൂവേൽ 27:1

അനന്തരം ദാവീദ്ഞാന്‍ ഒരു ദിവസം ശൌലിന്റെ കയ്യാല്‍ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോള്‍ യിസ്രായേല്‍ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില്‍ നിശ്ചയിച്ചു.

1 ശമൂവേൽ 27:11

ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന്‍ ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവര്‍ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തില്‍ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.

1 രാജാക്കന്മാർ 19:3

അവന്‍ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുള്‍പ്പെട്ട ബേര്‍-ശേബയില്‍ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.

1 ദിനവൃത്താന്തം 5:20

അവരുടെ നേരെ അവര്‍ക്കും സഹായം ലഭിക്കയാല്‍ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ യുദ്ധത്തില്‍ ദൈവത്തോടു നിലവിളിച്ചു അവനില്‍ ആശ്രയം വെച്ചതു കൊണ്ടു അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടരുളി.

സങ്കീർത്തനങ്ങൾ 69:29

ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 91:14

അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.

സങ്കീർത്തനങ്ങൾ 118:8

മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.

സദൃശവാക്യങ്ങൾ 16:20

തിരുവചനം പ്രമാണിക്കുന്നവന്‍ നന്മ കണ്ടെത്തും; യഹോവയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ .

സദൃശവാക്യങ്ങൾ 18:10

യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.

സദൃശവാക്യങ്ങൾ 28:25

അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

സദൃശവാക്യങ്ങൾ 30:5

ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.

സഭാപ്രസംഗി 7:18

നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന്‍ ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.

യേശയ്യാവ് 57:11

കപടം കാണിപ്പാനും എന്നെ ഔര്‍‍ക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാന്‍ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?

ദാനിയേൽ 3:28

അപ്പോള്‍ നെബൂഖദ് നേസര്‍ കല്പിച്ചതുശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍ ; തങ്കല്‍ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവന്‍ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.

ദാനിയേൽ 6:23

അപ്പോള്‍ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയില്‍നിന്നു കയറ്റുവാന്‍ കല്പിച്ചു; അവര്‍ ദാനീയേലിനെ ഗുഹയില്‍നിന്നു കയറ്റി; അവന്‍ തന്റെ ദൈവത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.

മത്തായി 10:28

ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ .

മത്തായി 15:12

അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നുപരീശന്മാര്‍ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.

മത്തായി 26:69

അതിന്നു അവന്‍ നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.

ലൂക്കോസ് 12:4

എന്നാല്‍ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നതുദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ.

യോഹന്നാൻ 3:2

അവന്‍ രാത്രിയില്‍ അവന്റെ അടുക്കല്‍ വന്നു അവനോടുറബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.

യോഹന്നാൻ 9:22

യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു

യോഹന്നാൻ 12:42

യേശു വിളിച്ചു പറഞ്ഞതുഎന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു.

യോഹന്നാൻ 19:12

ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോനീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു.

ഗലാത്യർ 2:11

യാക്കോബിന്റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു.

2 തിമോത്തെയോസ് 4:16

എന്റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്‍ക്കും കണക്കിടാതിരിക്കട്ടെ.

1 പത്രോസ് 1:21

നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.

Interlinear

Choose Theme