യിസ്രായേല് മിസ്രയീംരാജ്യത്തിലെ ഗോശെന് ദേശത്തു പാര്ത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
Cross references
അവന് ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില് വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
എന്നാല് സര്വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല് വെപ്പാന് സ്ഥലം കാണാതെ അവന്റെ അടുക്കല് പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന് കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കല് പെട്ടകത്തില് ആക്കി.
ഞാന് നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന് കഴിയുമെങ്കില് നിന്റെ സന്തതിയെയും എണ്ണാം.
ഞാന് നിന്നെ അധികമധികമായി വര്ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില് നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.
അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
അപ്പോള് അവന് ഞാന് ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന് ഭയപ്പെടേണ്ടാ; അവിടെ ഞാന് നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
യിസ്രായേല്മക്കള് സന്താനസമ്പന്നരായി അത്യന്തം വര്ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
എന്നാല് അവര് പീഡിപ്പിക്കുന്തോറും ജനം പെരുകി വര്ദ്ധിച്ചു; അതുകൊണ്ടു അവര് യിസ്രായേല് മക്കള്നിമിത്തം പേടിച്ചു.
നിന്റെ പിതാക്കന്മാര് എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവന് മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്ന്നു.
അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്ദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന് നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.
ദൈവം തന്റെ ജനത്തെ ഏറ്റവും വര്ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള് അവരെ ബലവാന്മാരാക്കുകയും ചെയ്തു.
മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
ഞാന് അവരെ വീണ്ടെടുത്തിരിക്കയാല് അവരെ ചൂളകുത്തി ശേഖരിക്കും; അവര് പെരുകിയിരുന്നതുപോലെ പെരുകും.
ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള് ജനം മിസ്രയീമില് വര്ദ്ധിച്ചു പെരുകി.