യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്യോസേഫിന്നു പതിനേഴുവയസ്സായപ്പോള് അവന് തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.
Cross references
യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
ആദാമിന്റെ വംശപാരമ്പര്യമാവിതുദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള് ദൈവത്തിന്റെ സാദൃശ്യത്തില് അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്നോഹ നീതിമാനും തന്റെ തലമുറയില് നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതുജലപ്രളയത്തിന്റെ ശേഷം അവര്ക്കും പുത്രന്മാര് ജനിച്ചു.
അങ്ങനെ അവള് തന്റെ ദാസി ബില്ഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കല് ചെന്നു.
തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
യിസ്രായേല് ആ ദേശത്തു പാര്ത്തിരിക്കുമ്പോള് രൂബേന് ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്ഹയോടുകൂടെ ശയിച്ചു; യിസ്രായേല് അതുകേട്ടു.
റാഹേലിന്റെ ദാസിയായ ബില്ഹയുടെ പുത്രന്മാര്ദാനും നഫ്താലിയും.
യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര് അവനെ അറിഞ്ഞില്ല.
ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാര് എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന് കേട്ടു.
നിങ്ങളെ പകെപ്പാന് ലോകത്തിന്നു കഴിയുന്നതല്ല; എന്നാല് അതിന്റെ പ്രവൃത്തികള് ദോഷമുള്ളവ എന്നു ഞാന് അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.
സഹോദരന്മാരേ, നിങ്ങളുടെ ഇടയില് പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാല് എനിക്കു അറിവു കിട്ടിയിരിക്കുന്നു.
നിങ്ങളുടെ ഇടയില് ദുര്ന്നടപ്പു ഉണ്ടെന്നു കേള്ക്കുന്നു. ഒരുത്തന് തന്റെ അപ്പന്റെ ഭാര്യ്യയെ വെച്ചുകൊള്ളുന്നുപോല്; അതു ജാതികളില്പോലും ഇല്ലാത്ത ദുര്ന്നടപ്പു തന്നേ.
ഒന്നാമതു നിങ്ങള് സഭകൂടുമ്പോള് നിങ്ങളുടെ ഇടയില് ഭിന്നത ഉണ്ടെന്നു ഞാന് കേള്ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.