മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
Cross references
ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്‍നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍ .
ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
ഞാന്‍ അവളെ അനുഗ്രഹിച്ചു അവളില്‍നിന്നു നിനക്കു ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
യിശ്മായേലിനെ കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയോരു ജാതിയാക്കും.
അവന്‍ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിന്‍ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
യിസ്രായേല്‍മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
എന്നാല്‍ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു; അതുകൊണ്ടു അവര്‍ യിസ്രായേല്‍ മക്കള്‍നിമിത്തം പേടിച്ചു.
യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും.
വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.
അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗര്‍ഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.
നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്‍ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
നിന്റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.
നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗര്‍ഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നലകുകയും ചെയ്യും.
അവന്‍ ജാതികളെ വര്‍ദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന്‍ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
ആരോഹണഗീതം
ഞങ്ങളുടെ പുത്രന്മാര്‍ ബാല്യത്തില്‍ തഴെച്ചു വളരുന്ന തൈകള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകള്‍പോലെയും ഇരിക്കട്ടെ.
യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍ അതിനോടു ഒന്നും കൂടുന്നില്ല.
ഞാന്‍ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേല്‍ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാന്‍ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാന്‍ നല്ലവണ്ണം കേട്ടിരിക്കുന്നു.
ഞാന്‍ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവര്‍ക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവില്‍ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.