അവന്‍ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാര്‍ അവനുമായി സല്ലാപിച്ചു.
Cross references
യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
അവന്‍ ഉച്ചത്തില്‍ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
എന്നാല്‍ യഹോവ അഹരോനോടുനീ മരുഭൂമിയില്‍ മോശെയെ എതിരേല്പാന്‍ ചെല്ലുക എന്നു കല്പിച്ചു; അവന്‍ ചെന്നു ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍വെച്ചു അവനെ എതിരേറ്റു ചുംബിച്ചു.
നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തില്‍ കരഞ്ഞു.
അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഒര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മില്‍ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ കരഞ്ഞുപോയി.
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു; അവന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.
നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.
അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
എല്ലാവരും വളരെ കരഞ്ഞു.