Home Bibles ഉല്പത്തി 33:4 · മലയാളം ബൈബിൾ
ഉല്പത്തി 33:4 · മലയാളം ബൈബിൾ

ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.

Cross references

ഉല്പത്തി 32:28

നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.

ഉല്പത്തി 43:30

അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന്‍ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്‍ചെന്നു അവിടെവെച്ചു കരഞ്ഞു.

ഉല്പത്തി 43:34

അവന്‍ തന്റെ മുമ്പില്‍നിന്നു അവര്‍ക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവര്‍ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.

ഉല്പത്തി 45:2

അവന്‍ ഉച്ചത്തില്‍ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.

ഉല്പത്തി 45:14

അവന്‍ തന്റെ അനുജന്‍ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീന്‍ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.

ഉല്പത്തി 46:29

യിസ്രായെല്‍ യോസേഫിനോടുനീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.

1 ശമൂവേൽ 20:41

ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മില്‍ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ കരഞ്ഞുപോയി.

നെഹെമ്യാവ് 1:11

കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.

യോബ് 2:12

അവര്‍ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയില്‍ വിതറി.

സങ്കീർത്തനങ്ങൾ 34:4

ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.

സദൃശവാക്യങ്ങൾ 16:7

ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

സദൃശവാക്യങ്ങൾ 21:1

രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.

ലൂക്കോസ് 15:20

അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.

പ്രവൃത്തികൾ 20:37

എല്ലാവരും വളരെ കരഞ്ഞു.

Interlinear

Choose Theme