Home Bibles 2 ശമൂവേൽ 14:33 · മലയാളം ബൈബിൾ
2 ശമൂവേൽ 14:33 · മലയാളം ബൈബിൾ

യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു; അവന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.

Cross references

ഉല്പത്തി 27:26

പിന്നെ അവന്റെ അപ്പനായ യിസ്ഹാക്‍ അവനോടുമകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.

ഉല്പത്തി 33:4

ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.

ഉല്പത്തി 45:15

അവന്‍ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാര്‍ അവനുമായി സല്ലാപിച്ചു.

1 രാജാക്കന്മാർ 1:53

അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടുനിന്റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.

ലൂക്കോസ് 15:20

അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.

Interlinear

Choose Theme