സില്ലാ തൂബല്‍കയീനെ പ്രസവിച്ചു; അവന്‍ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുംന്നവനായ്തീര്‍ന്നു; തൂബല്‍കയീന്റെ പെങ്ങള്‍ നയമാ.
Cross references
അവരോടു വാങ്ങേണ്ടുന്ന വഴിപാടോപൊന്നു, വെള്ളി, താമ്രം; നീലനൂല്‍, ധൂമ്രനൂല്‍,
പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളില്‍ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
നിന്റെ ഔടാമ്പല്‍ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.
ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.