Home Bibles 2 ദിനവൃത്താന്തം 2:7 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 2:7 · മലയാളം ബൈബിൾ

ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.

Cross references

പുറപ്പാട് 31:3

അവന്‍ കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും രത്നം വെട്ടി പതിപ്പാനും

1 രാജാക്കന്മാർ 7:14

അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്റെ അപ്പനോ സോര്‍യ്യനായ ഒരു മൂശാരിയത്രേഅവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു. അവന്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ കല്പിച്ച പണി ഒക്കെയും തീര്‍ത്തു.

1 രാജാക്കന്മാർ 10:11

ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഔഫീരില്‍നിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.

1 ദിനവൃത്താന്തം 22:15

നിന്റെ സ്വാധീനത്തില്‍ കല്ലുവെട്ടുകാര്‍, കല്പണിക്കാര്‍, ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;

2 ദിനവൃത്താന്തം 2:13

ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.

യേശയ്യാവ് 28:26

അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.

യേശയ്യാവ് 28:29

അതും സൈന്യങ്ങളുടെ യഹോവയിങ്കല്‍നിന്നു വരുന്നു; അവന്‍ ആലോചനയില്‍ അതിശയവും ജ്ഞാനത്തില്‍ ഉല്‍കൃഷ്ടതയും ഉള്ളവനാകുന്നു.

യേശയ്യാവ് 60:10

അന്‍ യജാതിക്കാര്‍‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തില്‍ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയില്‍ എനിക്കു നിന്നോടു കരുണ തോന്നും

യെഹെസ്കേൽ 27:5

സെനീരിലെ സരളമരംകൊണ്ടു അവര്‍ നിന്റെ പാര്‍ശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവര്‍ ലെബാനോനില്‍നിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.

Interlinear

Choose Theme