അവന്റെ സഹോദരന്നു യൂബാല്‍ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായ്തീര്‍ന്നു.
Cross references
നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഔടിപ്പോകയും ഞാന്‍ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും
അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കല്‍ സന്തോഷിക്കുന്നു.
അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചര്‍മ്മത്തോട വിശ്വസിക്കുന്നവര്‍ക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താന്‍ അവര്‍ക്കും എല്ലാവര്‍ക്കും പിതാവായിരിക്കേണ്ടതിന്നും