റാഹേലിന്റെ ദാസിയായ ബില്ഹയുടെ പുത്രന്മാര്ദാനും നഫ്താലിയും.
Cross references
തന്റെ മകള് റാഹേലിന്നു ലാബാന് തന്റെ ദാസി ബില്ഹയെ ദാസിയായി കൊടുത്തു.
അങ്ങനെ അവള് തന്റെ ദാസി ബില്ഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കല് ചെന്നു.
അപ്പോള് റാഹേല്ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാന് എന്നു പേരിട്ടു.
യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്യോസേഫിന്നു പതിനേഴുവയസ്സായപ്പോള് അവന് തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.
,24 ദാന്റെ പുത്രന്മാര് ഹൂശീം. നഫ്താലിയുടെ പുത്രന്മാര്യഹസേല്, ഗൂനീ, യേസെര്, ശില്ലോ.
യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില് വന്നവര് ആകെ അറുപത്താറു പേര്.
അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്ദ്ദാങ്കല് അവസാനിക്കുന്നു.
അവരുടെ അവകാശദേശം സൊരാ, എസ്തായോല്, ഈര്-ശേമെശ്,
ഗിലെയാദ് യോര്ദ്ദാന്നക്കരെ പാര്ത്തു. ദാന് കപ്പലുകള്ക്കരികെ താമസിക്കുന്നതു എന്തു? ആശേര് സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്ക്കകത്തു പാര്ത്തുകൊണ്ടിരുന്നു.
സെബൂലൂന് പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്ക്കളമേടുകളില് തന്നേ.