Home Bibles ഉല്പത്തി 30:4 · മലയാളം ബൈബിൾ
ഉല്പത്തി 30:4 · മലയാളം ബൈബിൾ

അങ്ങനെ അവള്‍ തന്റെ ദാസി ബില്‍ഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കല്‍ ചെന്നു.

Cross references

ഉല്പത്തി 16:3

അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.

ഉല്പത്തി 21:10

ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.

ഉല്പത്തി 22:24

അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

ഉല്പത്തി 25:1

അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്‍.

ഉല്പത്തി 25:6

അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.

ഉല്പത്തി 29:29

തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.

ഉല്പത്തി 33:2

അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി.

ഉല്പത്തി 35:22

യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.

ഉല്പത്തി 46:25

യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില്‍ വന്നവര്‍ ആകെ അറുപത്താറു പേര്‍.

2 ശമൂവേൽ 12:11

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.

Interlinear

Choose Theme