Home Bibles സദൃശവാക്യങ്ങൾ 16:7 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 16:7 · മലയാളം ബൈബിൾ

ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

Cross references

ഉല്പത്തി 27:41

തന്റെ അപ്പന്‍ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചുഅപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോള്‍ ഞാന്‍ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തില്‍ പറഞ്ഞു.

ഉല്പത്തി 32:6

ദൂതന്മാര്‍ യാക്കോബിന്റെ അടുക്കല്‍ മടങ്ങി വന്നുഞങ്ങള്‍ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ പോയി വന്നു; അവന്‍ നാനൂറു ആളുമായി നിന്നെ എതിരേല്പാന്‍ വരുന്നു എന്നു പറഞ്ഞു.

ഉല്പത്തി 32:28

നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.

ഉല്പത്തി 33:4

ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.

2 ദിനവൃത്താന്തം 17:10

യഹോവയിങ്കല്‍നിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.

2 ദിനവൃത്താന്തം 20:30

ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.

എസ്രാ 8:36

അവര്‍ രാജാവിന്റെ ആജ്ഞാപത്രങ്ങള്‍ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തുഅവര്‍ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.

സങ്കീർത്തനങ്ങൾ 69:31

അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

യിരെമ്യാവ് 15:11

നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 39:12

സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളില്‍നിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കല്‍ മിസ്പയില്‍ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.

പ്രവൃത്തികൾ 9:1

ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു,

പ്രവൃത്തികൾ 9:19

അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു,

റോമർ 8:31

ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്കു പ്രതിക്കുലം ആര്‍?

ഫിലിപ്പിയർ 4:18

ഇപ്പോള്‍ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങള്‍ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്റെ കയ്യാല്‍ ഞാന്‍ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.

കൊലോസ്യർ 1:10

സകല സഹിഷ്ണുതെക്കും ദീര്‍ഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂര്‍ണ്ണശക്തിയോടെ ബലപ്പെടേണമെന്നും

കൊലോസ്യർ 3:20

മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിന്‍ . ഇതു കര്‍ത്താവിന്റെ ശിഷ്യന്മാരില്‍ കണ്ടാല്‍ പ്രസാദകരമല്ലോ.

എബ്രായർ 13:21

നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .

1 യോഹന്നാൻ 3:22

അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കല്‍നിന്നു ലഭിക്കും.

Interlinear

Choose Theme