പിന്നെ അവന്‍ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുനിന്നോടുകൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചുതിന്നുദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍ എന്നു അവന്‍ പറഞ്ഞു.
Cross references
അപ്പോള്‍ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചുനിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു.
ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അവരെ അനുഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു.
ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഭാര്യയായി; അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ യഹോവ അവള്‍ക്കു ഗര്‍ഭംനല്കി; അവള്‍ ഒരു മകനെ പ്രസവിച്ചു.
അവള്‍ അവനോടു പറഞ്ഞതുയജമാനനേ; യജമാനനാണ, യഹോവയോടു പ്രാര്‍ത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാന്‍ ആകുന്നു.
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.
ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന്‍ പര്‍വ്വതത്തില്‍ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല്‍ യിസ്രായേലില്‍ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
എന്നും “ഞാന്‍ അവനില്‍ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.