എന്നാല്‍ ദൈവം രാത്രി സ്വപ്നത്തില്‍ അരാമ്യനായ ലാബാന്റെ അടുക്കല്‍ വന്നു അവനോടുനീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.
Cross references
എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്റെ അടുക്കല്‍ വന്നു അവനോടുനീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.
അപ്പോള്‍ ലാബാനും ബെഥൂവേലുംഈ കാര്യം യഹോവയാല്‍ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍ ഞങ്ങള്‍ക്കു കഴികയില്ല.
അങ്ങനെ യിസ്ഹാക്‍ യാക്കോബിനെ പറഞ്ഞയച്ചു; അവന്‍ പദ്ദന്‍ -അരാമില്‍ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കല്‍ പോയി.
ആടുകള്‍ ചനയേലക്കുന്ന കാലത്തു ഞാന്‍ സ്വപ്നത്തില്‍ ആടുകളിന്മേല്‍ കയറുന്ന മുട്ടാടുകള്‍ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
നിങ്ങളോടു ദോഷം ചെയ്‍വാന്‍ എന്റെ പക്കല്‍ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവന്‍ എനിക്കു ഇല്ലാതിരുന്നു എങ്കില്‍ നീ ഇപ്പോള്‍ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.
രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന്‍ ഒരു സ്വപ്നം കണ്ടതെന്തെന്നാല്‍
പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.
രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
പിന്നെ യഹോവയുടെ ദൂതന്‍ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍ വഴിയില്ലാത്ത ഒരു ഇടുക്കിടയില്‍ നിന്നു.
ഞാന്‍ പറകയുള്ളു എന്നു എന്റെ അടുക്കല്‍ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?
പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്‍എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്‍ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്‍ന്നു.
എന്നാല്‍ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
ഗിബെയോനില്‍വെച്ചു യഹോവ രാത്രിയില്‍ ശലോമോന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.
ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,
അപ്പോള്‍ അവന്റെ ദേഹം യൌവനചൈതന്യത്താല്‍ പുഷ്ടിവേക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.
അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു
എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ എത്തിയിരിക്കകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നേ നിന്നെ മടക്കി കൊണ്ടുപോകും.
യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.
ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.
ഹെരോദാവിന്റെ അടുക്കല്‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു അവര്‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്റെ ഭാര്യ ആളയച്ചുആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുതു; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.