Home Bibles ഉല്പത്തി 40:5 · മലയാളം ബൈബിൾ
ഉല്പത്തി 40:5 · മലയാളം ബൈബിൾ

മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.

Cross references

ഉല്പത്തി 12:1

യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.

ഉല്പത്തി 20:3

എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്റെ അടുക്കല്‍ വന്നു അവനോടുനീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.

ഉല്പത്തി 37:5

യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.

ഉല്പത്തി 40:8

അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.

ഉല്പത്തി 41:1

രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന്‍ ഒരു സ്വപ്നം കണ്ടതെന്തെന്നാല്‍

ഉല്പത്തി 41:5

അവന്‍ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടില്‍ നിന്നു പൊങ്ങി വന്നു.

ഉല്പത്തി 41:11

അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയില്‍ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ത്ഥമുള്ള സ്വപ്നം ആയിരുന്നു ഔരോരുത്തന്‍ കണ്ടതു.

സംഖ്യാപുസ്തകം 12:6

പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.

ന്യായാധിപന്മാർ 7:13

ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരുത്തന്‍ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നുഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവന്‍

എസ്ഥേർ 6:1

അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല്‍ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്‍പ്പിച്ചു;

യോബ് 33:15

ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,

ദാനിയേൽ 2:1

നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ നെബൂഖദ് നേസര്‍ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.

ദാനിയേൽ 4:5

അതുനിമിത്തം ഭയപ്പെട്ടു, കിടക്കയില്‍വെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.

ദാനിയേൽ 4:9

മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.

ദാനിയേൽ 4:19

അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.

ദാനിയേൽ 7:1

ബാബേല്‍രാജാവായ ബേല്‍ശസ്സരിന്റെ ഒന്നാം ആണ്ടില്‍ ദാനീയേല്‍ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയില്‍വെച്ചു ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.

Interlinear

Choose Theme