Home Bibles 2 ശമൂവേൽ 13:22 · മലയാളം ബൈബിൾ
2 ശമൂവേൽ 13:22 · മലയാളം ബൈബിൾ

എന്നാല്‍ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.

Cross references

ഉല്പത്തി 24:50

അപ്പോള്‍ ലാബാനും ബെഥൂവേലുംഈ കാര്യം യഹോവയാല്‍ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍ ഞങ്ങള്‍ക്കു കഴികയില്ല.

ഉല്പത്തി 31:24

എന്നാല്‍ ദൈവം രാത്രി സ്വപ്നത്തില്‍ അരാമ്യനായ ലാബാന്റെ അടുക്കല്‍ വന്നു അവനോടുനീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.

ഉല്പത്തി 31:29

നിങ്ങളോടു ദോഷം ചെയ്‍വാന്‍ എന്റെ പക്കല്‍ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.

ലേവ്യപുസ്തകം 19:17

നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.

സദൃശവാക്യങ്ങൾ 10:18

പക മറെച്ചുവെക്കുന്നവന്‍ പൊളിവായന്‍ ; ഏഷണി പറയുന്നവന്‍ ഭോഷന്‍ .

സദൃശവാക്യങ്ങൾ 25:9

നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാല്‍ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.

സദൃശവാക്യങ്ങൾ 26:24

പകെക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവു സംഗ്രഹിച്ചു വെക്കുന്നു.

സദൃശവാക്യങ്ങൾ 26:26

അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില്‍ വെളിപ്പെട്ടുവരും.

സദൃശവാക്യങ്ങൾ 27:4

ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?

സഭാപ്രസംഗി 7:9

നിന്റെ മനസ്സില്‍ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാര്‍വ്വില്‍ അല്ലോ നീരസം വസിക്കുന്നതു.

മത്തായി 18:15

നിന്റെ സഹോദരന്‍ നിന്നോടു പിഴെച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന്നു ബോധം വരുത്തുക; അവന്‍ നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.

എഫേസ്യർ 4:26

കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍ . സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുതു.

എഫേസ്യർ 4:31

എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.

1 യോഹന്നാൻ 2:9

വെളിച്ചത്തില്‍ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ ഇന്നെയോളം ഇരുട്ടില്‍ ഇരിക്കുന്നു.

1 യോഹന്നാൻ 2:11

സഹോദരനെ പകെക്കുന്നവനോ ഇരുട്ടില്‍ ഇരിക്കുന്നു; ഇരുട്ടില്‍ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാല്‍ എവിടേക്കു പോകുന്നു എന്നു അവന്‍ അറിയുന്നില്ല.

1 യോഹന്നാൻ 3:15

സഹോദരനെ പകെക്കുന്നവന്‍ എല്ലാം കുലപാതകന്‍ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്നു നിങ്ങള്‍ അറിയുന്നു.

Interlinear

Choose Theme