Home Bibles ഉല്പത്തി 23:10 · മലയാളം ബൈബിൾ
ഉല്പത്തി 23:10 · മലയാളം ബൈബിൾ

എന്നാല്‍ എഫ്രോന്‍ ഹിത്യരുടെ നടുവില്‍ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോന്‍ തന്റെ നഗരവാസികളായ ഹിത്യര്‍ എല്ലാവരും കേള്‍ക്കെ അബ്രാഹാമിനോടു

Cross references

ഉല്പത്തി 23:18

അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.

ഉല്പത്തി 24:10

അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.

ഉല്പത്തി 34:20

ഈ മനുഷ്യര്‍ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവര്‍ ദേശത്തു പാര്‍ത്തു വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവര്‍ക്കുംകൊടുക്കയും ചെയ്ക.

ഉല്പത്തി 34:24

പിന്നെ യാക്കോബിന്റെ പുത്രന്മാര്‍ നിഹതന്മാരുടെ ഇടയില്‍ ചെന്നു,തങ്ങളുടെ സഹോദരിയെ അവര്‍ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.

രൂത്ത് 4:1

എന്നാല്‍ ബോവസ് പട്ടണവാതില്‍ക്കല്‍ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടുഎടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന്‍ ചെന്നു അവിടെ ഇരുന്നു.

യോബ് 29:7

ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍

യേശയ്യാവ് 28:6

ന്യായവിസ്താരം കഴിപ്പാന്‍ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്‍ക്കല്‍വെച്ചു പടയെ മടക്കിക്കളയുന്നവര്‍ക്കും വീര്യബലവും ആയിരിക്കും.

മത്തായി 9:1

അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.

ലൂക്കോസ് 2:3

എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.

Interlinear

Choose Theme