Home Bibles ഉല്പത്തി 24:10 · മലയാളം ബൈബിൾ
ഉല്പത്തി 24:10 · മലയാളം ബൈബിൾ

അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.

Cross references

ഉല്പത്തി 11:26

തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.

ഉല്പത്തി 11:31

തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.

ഉല്പത്തി 22:20

അനന്തരം മില്‍ക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വര്‍ത്തമാനം കിട്ടി.

ഉല്പത്തി 24:2

തന്റെ വീട്ടില്‍ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതുനിന്റെ കൈ എന്റെ തുടയിന്‍ കീഴില്‍ വെക്കുക;

ഉല്പത്തി 27:43

ആകയാല്‍ മകനേഎന്റെ വാക്കു കേള്‍ക്കനീ എഴുന്നേറ്റു ഹാരാനില്‍ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഔടിപ്പോക.

ഉല്പത്തി 29:1

പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.

ഉല്പത്തി 29:4

യാക്കോബ് അവരോടുസഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാര്‍ എന്നു ചോദിച്ചതിന്നുഞങ്ങള്‍ ഹാരാന്യര്‍ എന്നു അവര്‍ പറഞ്ഞു.

ഉല്പത്തി 39:4

അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവന്‍ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചു.

ഉല്പത്തി 39:8

അവന്‍ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടുഇതാ, വീട്ടില്‍ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.

ഉല്പത്തി 39:22

കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന്‍ വിചാരകനായിരുന്നു.

ആവർത്തനം 23:4

നിങ്ങള്‍ മിസ്രയീമില്‍നിന്നു വരുമ്പോള്‍ അവര്‍ അപ്പവും വെള്ളവുംകൊണ്ടു വഴിയില്‍ നിങ്ങളെ വന്നെതിരേല്‍ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ അവര്‍ മെസൊപൊത്താമ്യയിലെ പെഥോരില്‍നിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.

ന്യായാധിപന്മാർ 3:8

അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.

1 ദിനവൃത്താന്തം 19:6

തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

പ്രവൃത്തികൾ 2:9

പര്‍ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും

Interlinear

Choose Theme