Home Bibles രൂത്ത് 4:1 · മലയാളം ബൈബിൾ
രൂത്ത് 4:1 · മലയാളം ബൈബിൾ

എന്നാല്‍ ബോവസ് പട്ടണവാതില്‍ക്കല്‍ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടുഎടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന്‍ ചെന്നു അവിടെ ഇരുന്നു.

Cross references

ഉല്പത്തി 19:1

ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു

ഉല്പത്തി 34:20

ഈ മനുഷ്യര്‍ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവര്‍ ദേശത്തു പാര്‍ത്തു വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവര്‍ക്കുംകൊടുക്കയും ചെയ്ക.

ആവർത്തനം 16:18

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.

ആവർത്തനം 17:5

ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.

ആവർത്തനം 21:19

അമ്മയപ്പന്മാര്‍ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കലേക്കു കൊണ്ടുപോയി

ആവർത്തനം 25:7

സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവന്നു മനസ്സില്ലെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ മൂപ്പന്മാരുടെ അടുക്കല്‍ ചെന്നുഎന്റെ ദേവരന്നു തന്റെ സഹോദരന്റെ പേര്‍ യിസ്രായേലില്‍ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവര ധര്‍മ്മം നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ല എന്നു പറയേണം.

രൂത്ത് 3:12

ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന്‍ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ടു.

യോബ് 29:7

ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍

യോബ് 31:21

പട്ടണവാതില്‍ക്കല്‍ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കില്‍,

യേശയ്യാവ് 55:1

അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍ ‍വന്നു വാങ്ങി തിന്നുവിന്‍ ‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍ ‍

ആമോസ് 5:10

ഗോപുരത്തിങ്കല്‍ ന്യായം വിധിക്കുന്നവനെ അവര്‍ ദ്വേഷിക്കയും പരമാര്‍ത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.

ആമോസ് 5:15

നിങ്ങള്‍ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കല്‍ ന്യായം നിലനിര്‍ത്തുവിന്‍ ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫില്‍ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.

സഖറിയാവ് 2:6

ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിന്‍ ! എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

Interlinear

Choose Theme