മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.
Cross references
അപ്പോള്‍ യഹോവഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കും അസാദ്ധ്യമാകയില്ല.
അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
അതിന്നു അവന്‍ നിന്നെ ഞങ്ങള്‍ക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവന്‍ ആര്‍? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള്‍ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെ ശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്‍ക എന്നു അവനോടു പറഞ്ഞാല്‍ അവന്‍ അവനോടുഅല്ല, ഇപ്പോള്‍ തന്നേ തരേണം; അല്ലെങ്കില്‍ ഞാന്‍ ബലാല്‍ക്കാരേണ എടുക്കും എന്നു പറയും.
ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോടുഇങ്ങോട്ടു വാ; ഞാന്‍ നിന്റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
ആകയാല്‍ ഇപ്പോള്‍ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിര്‍ണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആര്‍ക്കും ഒന്നും മിണ്ടിക്കൂടാ.
പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.
ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.
മൂഢനെ അവന്റെ ഭോഷത്വത്തില്‍ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
കല്ലു ഘനമുള്ളതും മണല്‍ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.
എല്ലാവര്‍ക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴില്‍ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തില്‍ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവര്‍ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍ എന്നു പറകയും ചെയ്യുന്നു; അവര്‍ എന്റെ മൂക്കില്‍ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു
അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?
അപ്പോള്‍ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.
പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.
ദൃഷ്ടാന്തമാക്കിവെക്കയും അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മപ്രവൃത്തി കണ്ടും കേട്ടും