പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു.
Cross references
ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള്‍ അടിയന്റെ അടുക്കല്‍ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര്‍ പറഞ്ഞു.
അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടുനമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല.
അതിന്നു രൂബേന്‍ അപ്പനോടുഎന്റെ കയ്യില്‍ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്റെ അടുക്കല്‍ മടക്കി കൊണ്ടുവരും; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
അതിന്നു അഹരോന്‍ പറഞ്ഞതുയജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
വീട്ടുടയവനായ പുരുഷന്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഅരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള്‍ എന്റെ വീട്ടില്‍ വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവര്‍ത്തിക്കരുതേ.
ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍ ; ഈ ആളോടോ ഈവക വഷളത്വം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.
പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
താന്‍ എന്തു പറയേണ്ടു എന്നു അവന്‍ അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു.
നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.