ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.
Cross references
അതിന്നു ഏശാവ്സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതുഞാന്‍ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിന്‍
യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവന്‍ കഴുതയെ വടികൊണ്ടു അടിച്ചു.
ഈസേബെല്‍ ഏലീയാവിന്റെ അടുക്കല്‍ ഒരു ദൂതനെ അയച്ചുനാളെ ഈ നേരത്തു ഞാന്‍ നിന്റെ ജീവനെ അവരില്‍ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.
ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ ആളയച്ചുഎന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
അപ്പോള്‍ അവന്‍ അവര്‍ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ ; അവര്‍ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു.
എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെല്‍ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേല്‍ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.
പട്ടണവാതില്‍ക്കല്‍ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കില്‍,
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.
ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ത്ഥത്തില്‍ അകപ്പെടും.
ജ്ഞാനിക്കും ഭോഷന്നും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടു അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവള്‍നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു.
അവള്‍ പുറത്തിറങ്ങി അമ്മയോടുഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നുയോഹന്നാന്‍ സ്നാപകന്റെ തല എന്നു അവള്‍ പറഞ്ഞു.
അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
സകലവിധദോഷവും വിട്ടകലുവിന്‍ .