അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍ കീഴില്‍ ഇരിപ്പിന്‍ .
Cross references
യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.
അങ്ങനെ ആ പുരുഷന്‍ വീട്ടില്‍ ചെന്നു. അവന്‍ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങള്‍ക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവര്‍ക്കും കാലുകളെ കഴുകുവാന്‍ വെള്ളവും കൊടുത്തു, അവന്റെ മുമ്പില്‍ ഭക്ഷണം വെച്ചു.
പിന്നെ അവന്‍ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവര്‍ക്കും വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്കു അവന്‍ തീന്‍ കൊടുത്തു.
അവനെ തന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കഴുതകള്‍ക്കു തീന്‍ കൊടുത്തു; അവരും കാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
അവള്‍ എഴുന്നേറ്റു നിലംവരെ തലകുനിച്ചുഇതാ, അടിയന്‍ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതു മുതല്‍ ഇടവിടാതെ എന്റെ കാല്‍ ചുംബിച്ചു.
ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി.
മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.