Home Bibles എസ്രാ 2 · മലയാളം ബൈബിൾ ||

എസ്രാ

Chapter 2

മലയാളം ബൈബിൾ
1ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്‍നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു 3പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു. 4ശെഫത്യാവിന്റെ മക്കള്‍ മുന്നൂറ്റെഴുപത്തിരണ്ടു, 5ആരഹിന്റെ മക്കള്‍ എഴുനൂറ്റെഴുപത്തഞ്ചു. 6യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്-മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു. 7ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു. 8സത്ഥൂവിന്റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ചു. 9സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു. 10ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ടു. 11ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തുമൂന്നു. 12അസ്ഗാദിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു. 13അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്ററുപത്താറു. 14ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തമ്പത്താറു. 15ആദീന്റെ മക്കള്‍ നാനൂറ്റമ്പത്തിനാലു. 16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റെട്ടു. 17ബോസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിമൂന്നു. 18യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ടു. 19ഹാശൂമിന്റെ മക്കള്‍ ഇരുനൂറ്റിരുപത്തിമൂന്നു. 20ഗിബ്ബാരിന്റെ മക്കള്‍ തൊണ്ണൂറ്റഞ്ചു. 21ബേത്ത്ളേഹെമ്യര്‍ നൂറ്റിരുപത്തിമൂന്നു. 22നെതോഫാത്യര്‍ അമ്പത്താറു. 23,24 അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു. അസ്മാവെത്യര്‍ നാല്പത്തിരണ്ടു. 24കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു. 25രാമയിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റിരുപത്തൊന്നു. 26മിഖ്മാശ്യര്‍ നൂറ്റിരുപത്തിരണ്ടു. 27ബേഥേലിലെയും ഹായിയിലേയുംനിവാസികള്‍ ഇരുനൂറ്റിരുപത്തിമൂന്നു. 28നെബോനിവാസികള്‍ അമ്പത്തിരണ്ടു. 29മഗ്ബീശിന്റെ മക്കള്‍ നൂറ്റമ്പത്താറു. 30മറ്റെ ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു. 31ഹാരീമിന്റെ മക്കള്‍ മുന്നൂറ്റിരുപതു. 32ലോദ്, ഹാദീദ്, ഔനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിരുപത്തഞ്ചു. 33യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു. 34സെനായാനിവാസികള്‍ മൂവായിരത്തറുനൂറ്റിമുപ്പതു. 35പുരോഹിതന്മാരാവിതുയേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തി മൂന്നു. 36ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു. 37പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴു. 38ഹാരീമിന്റെ മക്കള്‍ ആയിരത്തി പതിനേഴു. 39ലേവ്യര്‍ഹോദവ്യാവിന്റെ മക്കളില്‍ യേശുവയുടെയും കദ്മീയേലിന്റെയും മക്കള്‍ എഴുപത്തിനാലു. 40സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിരുപത്തെട്ടു. 41വാതില്‍കാവല്‍ക്കാരുടെ മക്കള്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു. 42ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍, 43കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍, 44ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍ അക്കൂബിന്റെ മക്കള്‍, 45ഹാഗാബിന്റെ മക്കള്‍, ശല്‍മായിയുടെ മക്കള്‍, 46ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗഹരിന്റെ മക്കള്‍, 47രെയായാവിന്റെ മക്കള്‍, രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്റെ മക്കള്‍, 48ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍, 49ബേസായിയുടെ മക്കള്‍, അസ്നയുടെ മക്കള്‍, 50മെയൂന്യര്‍, നെഫീസ്യര്‍, ബക്ക്ബുക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍, 51ബസ്ളൂത്തിന്റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍, ബര്‍ക്കോസിന്റെ മക്കള്‍, 52സീസെരയുടെ മക്കള്‍, തേമഹിന്റെ മക്കള്‍, 53നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍. 54ശലോമോന്റെ ദാസന്മാരുടെ മക്കള്‍സോതായിയുടെ മക്കള്‍ ഹസോഫേരെത്തിന്റെ മക്കള്‍, പെരൂദയുടെ മക്കള്‍, 55യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍ 56ഗിദ്ദേലിന്റെ മക്കള്‍, ശെഫത്യാവിന്റെ മക്കള്‍; ഹത്തീലിന്റെ മക്കള്‍, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കള്‍, ആമിയുടെ മക്കള്‍. 57ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു. 58തേല്‍മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നേ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല. 59ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റമ്പത്തിരണ്ടു. 60പുരോഹിതന്മാരുടെ മക്കളില്‍ ഹബയ്യാവിന്റെ മക്കള്‍, ഹക്കോസിന്റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല്‍ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍. 61ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു. 62ഊരീമും തുമ്മീമും ഉള്ള പുരോഹിതന്‍ എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു. 63സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു. 64അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. 65എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും 66നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു. 67എന്നാല്‍ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കല്‍ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങള്‍ കൊടുത്തു. 68അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു. 69പുരോഹിതന്മാരും ലേവ്യരും ജനത്തില്‍ ചിലരും സംഗീതക്കാരും വാതില്‍ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.

Choose Theme