Home Bibles യെഹെസ്കേൽ 17:19 · മലയാളം ബൈബിൾ
യെഹെസ്കേൽ 17:19 · മലയാളം ബൈബിൾ

അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.

Cross references

ആവർത്തനം 5:11

നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

1 രാജാക്കന്മാർ 2:32

അവന്റെ രക്തപാതകം യഹോവ അവന്റെ തലമേല്‍ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകന്‍ അബ്നേര്‍, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകന്‍ അമാസാ എന്നിങ്ങനെ തന്നെക്കാള്‍ നീതിയും സല്‍ഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവന്‍ എന്റെ അപ്പനായ ദാവീദ് അറിയാതെ വാള്‍കൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.

1 രാജാക്കന്മാർ 2:33

അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേല്‍ ഇരിക്കും; ദാവീദിന്നും അവന്റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കല്‍നിന്നു എന്നേക്കും സമാധാനം ഉണ്ടാകും.

യിരെമ്യാവ് 5:2

യഹോവയാണ എന്നു പറഞ്ഞാലും അവര്‍ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.

യിരെമ്യാവ് 5:9

ഇവനിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 7:9

ജ്ഞാനികള്‍ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര്‍ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്‍ക്കും എന്തൊരു ജ്ഞാനമുള്ളു?

യെഹെസ്കേൽ 9:10

ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാന്‍ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

യെഹെസ്കേൽ 16:43

നീ നിന്റെ യൌവനകാലം ഔര്‍ക്കാതെ ഇവയാല്‍ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ളേച്ഛതകള്‍ക്കും പുറമെ നീ ഈ ദുഷ്കര്‍മ്മവും ചെയ്തിട്ടില്ലയോ.

യെഹെസ്കേൽ 21:23

എന്നാല്‍ അതു അവര്‍ക്കും വ്യാജലക്ഷണമായി തോന്നുന്നു; അവര്‍ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാല്‍ അവര്‍ പിടിക്കപ്പെടേണ്ടതിന്നു അവര്‍ അകൃത്യം ഔര്‍പ്പിക്കുന്നു.

Interlinear

Choose Theme