Home Bibles യെഹെസ്കേൽ 9:10 · മലയാളം ബൈബിൾ
യെഹെസ്കേൽ 9:10 · മലയാളം ബൈബിൾ

ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാന്‍ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

Cross references

ആവർത്തനം 32:41

എന്റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍, ഞാന്‍ ശത്രുക്കളില്‍ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കും പകരം വീട്ടും.

1 രാജാക്കന്മാർ 8:32

നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു പ്രവര്‍ത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.

2 ദിനവൃത്താന്തം 6:23

നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു പ്രവര്‍ത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍തന്നേ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.

യേശയ്യാവ് 65:6

അതു എന്റെ മുന്‍ പാകെ എഴുതിവെച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍‍വ്വിടത്തിലേക്കു തന്നേ ഞാന്‍ പകരം വീട്ടും

യെഹെസ്കേൽ 5:11

അതുകൊണ്ടു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്‍നിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല.

യെഹെസ്കേൽ 7:4

എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

യെഹെസ്കേൽ 7:8

ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു, എന്റെ കോപം നിന്നില്‍ നിവര്‍ത്തിക്കും; ഞാന്‍ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.

യെഹെസ്കേൽ 8:18

ആകയാല്‍ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തില്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.

യെഹെസ്കേൽ 9:5

മറ്റേവരോടു ഞാന്‍ കേള്‍ക്കെ അവന്‍ നിങ്ങള്‍ അവന്റെ പിന്നാലെ നഗരത്തില്‍കൂടി ചെന്നു വെട്ടുവിന്‍ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങള്‍ കരുണ കാണിക്കയുമരുതു.

യെഹെസ്കേൽ 11:21

എന്നാല്‍ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്കും ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യെഹെസ്കേൽ 16:43

നീ നിന്റെ യൌവനകാലം ഔര്‍ക്കാതെ ഇവയാല്‍ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ളേച്ഛതകള്‍ക്കും പുറമെ നീ ഈ ദുഷ്കര്‍മ്മവും ചെയ്തിട്ടില്ലയോ.

യെഹെസ്കേൽ 17:19

അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.

യെഹെസ്കേൽ 21:31

ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു എന്റെ കോപാഗ്നി നിന്റെമേല്‍ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യില്‍ നിന്നെ ഏല്പിക്കും.

യെഹെസ്കേൽ 22:31

ആകയാല്‍ ഞാന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന്‍ അവര്‍ക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യെഹെസ്കേൽ 43:3

ഇതു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍ ഞാന്‍ വന്നപ്പോള്‍ കണ്ട ദര്‍ശനംപോലെ തന്നേ; ഈ ദര്‍ശനങ്ങള്‍ കെബാര്‍ നദീതീരത്തുവെച്ചു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; അപ്പോള്‍ ഞാന്‍ കവിണ്ണുവീണു.

ഹോശേയ 9:7

സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണ്ണന്‍ ഭ്രാന്തനും എന്നു യിസ്രായേല്‍ അറിയും.

യോവേൽ 3:4

സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്‍ക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങള്‍ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള്‍ എന്നോടു വല്ലതും ചെയ്യുന്നു എങ്കില്‍ ഞാന്‍ വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തും.

സഖറിയാവ് 11:6

ഞാന്‍ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ മനുഷ്യരെ ഔരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവന്‍ ദേശത്തെ തകര്‍ത്തുകളയും; അവരുടെ കയ്യില്‍നിന്നു ഞാന്‍ അവരെ രക്ഷിക്കയുമില്ല.

എബ്രായർ 10:30

ജീവനുള്ള ദൈവത്തിന്റെ കയ്യില്‍ വീഴുന്നതു ഭയങ്കരം.

Interlinear

Choose Theme