Home Bibles യെഹെസ്കേൽ 21:23 · മലയാളം ബൈബിൾ
യെഹെസ്കേൽ 21:23 · മലയാളം ബൈബിൾ

എന്നാല്‍ അതു അവര്‍ക്കും വ്യാജലക്ഷണമായി തോന്നുന്നു; അവര്‍ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാല്‍ അവര്‍ പിടിക്കപ്പെടേണ്ടതിന്നു അവര്‍ അകൃത്യം ഔര്‍പ്പിക്കുന്നു.

Cross references

സംഖ്യാപുസ്തകം 5:15

ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.

1 രാജാക്കന്മാർ 17:18

അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 36:13

അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.

യേശയ്യാവ് 28:14

അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ .

യിരെമ്യാവ് 52:3

യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവ ഒടുവി അവരെ തന്റെ സന്നിധിയിനിന്നു തള്ളിക്കളഞ്ഞു; എന്നാ സിദെക്കീയാവു ബാബേ രാജാവിനോടു മത്സരിച്ചു.

യെഹെസ്കേൽ 11:3

വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു.

യെഹെസ്കേൽ 12:22

മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

യെഹെസ്കേൽ 17:13

രാജസന്തതിയില്‍ ഒരുത്തനെ അവന്‍ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;

യെഹെസ്കേൽ 21:24

അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങള്‍ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങള്‍ വെളിപ്പെട്ടുവരുന്നതിനാല്‍ നിങ്ങള്‍ നിങ്ങളുടെ അകൃത്യം ഔര്‍പ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഔര്‍ത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാല്‍ പിടിക്കും.

യെഹെസ്കേൽ 29:16

യിസ്രായേല്‍ഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോള്‍, അതു ഇനി അവരുടെ അകൃത്യം ഔര്‍പ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു അവര്‍ അറിയും.

വെളിപ്പാട് 16:19

മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.

Interlinear

Choose Theme