Home Bibles പുറപ്പാട് 25:40 · മലയാളം ബൈബിൾ
പുറപ്പാട് 25:40 · മലയാളം ബൈബിൾ

പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.

Cross references

പുറപ്പാട് 25:9

തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.

പുറപ്പാട് 26:30

അങ്ങനെ പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.

പുറപ്പാട് 27:8

പലക കൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.

പുറപ്പാട് 31:11

അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിന്നുള്ള സുഗന്ധധൂപവര്‍ഗ്ഗവും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും അവര്‍ ഉണ്ടാക്കും.

പുറപ്പാട് 36:2

അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സില്‍ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയില്‍ ചേരുവാന്‍ മനസ്സില്‍ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.

പുറപ്പാട് 39:42

ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ എല്ലാപണിയും തീര്‍ത്തു.

സംഖ്യാപുസ്തകം 8:4

നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല്‍ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന്‍ നിലവിളകൂ ഉണ്ടാക്കി.

യോശുവ 22:28

അതുകൊണ്ടു ഞങ്ങള്‍ പറഞ്ഞതുനാളെ അവര്‍ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാര്‍ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിന്‍ എന്നു മറുപടി പറവാന്‍ ഇടയാകും.

1 ദിനവൃത്താന്തം 28:11

പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.

1 ദിനവൃത്താന്തം 28:19

ഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്കു വേണ്ടി തന്റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.

2 ദിനവൃത്താന്തം 4:7

അവന്‍ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.

യെഹെസ്കേൽ 43:11

അവര്‍ ചെയ്ത സകലത്തെയും കുറിച്ചു അവര്‍ ലജ്ജിച്ചാല്‍ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവര്‍ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവര്‍ കാണ്‍കെ എഴുതിവെക്കുക.

പ്രവൃത്തികൾ 7:44

നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.

എബ്രായർ 8:5

കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‍വാന്‍ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു.

Interlinear

Choose Theme