Home Bibles 1 ദിനവൃത്താന്തം 28:11 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 28:11 · മലയാളം ബൈബിൾ

പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.

Cross references

പുറപ്പാട് 25:9

തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.

പുറപ്പാട് 25:17

തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

പുറപ്പാട് 25:40

പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.

പുറപ്പാട് 26:30

അങ്ങനെ പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.

പുറപ്പാട് 39:42

ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ എല്ലാപണിയും തീര്‍ത്തു.

പുറപ്പാട് 40:20

അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തില്‍ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.

1 രാജാക്കന്മാർ 6:3

ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുന്‍ വശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.

1 രാജാക്കന്മാർ 6:5

മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.

1 രാജാക്കന്മാർ 6:10

ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചു മുഴം ഉയരത്തില്‍ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ടു ആലയത്തോടു ഇണെച്ചു.

1 രാജാക്കന്മാർ 6:16

ആലയത്തിന്റെ പിന്‍ വശം ഇരുപതു മുഴം നീളത്തില്‍ നിലംമുതല്‍ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതുഇങ്ങനെയാകുന്നു അന്തര്‍മ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉള്‍വശം പണിതതു.

1 ദിനവൃത്താന്തം 9:26

വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.

1 ദിനവൃത്താന്തം 26:20

അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നു.

1 ദിനവൃത്താന്തം 28:19

ഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്കു വേണ്ടി തന്റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.

2 ദിനവൃത്താന്തം 3:3

ദൈവാലയം പണിയേണ്ടതിന്നു ശലോമോന്‍ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോമുമ്പിലത്തെ അളവിന്‍ പ്രകാരം അതിന്റെ നീളം അറുപതുമുഴം, വീതി ഇരുപതുമുഴം.

2 ദിനവൃത്താന്തം 3:9

ആണികളുടെ തൂക്കം അമ്പതു ശേക്കെല്‍ പൊന്നു ആയിരുന്നുമാളികമുറികളും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.

2 ദിനവൃത്താന്തം 5:7

പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.

നെഹെമ്യാവ് 10:38

വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്‍മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.

നെഹെമ്യാവ് 13:5

മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള്‍ എന്നിവയും ലേവ്യര്‍ക്കും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുംള്ള ഉദര്‍ച്ചാര്‍പ്പണങ്ങളും വെച്ചിരുന്നു.

യിരെമ്യാവ് 35:2

നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക.

യെഹെസ്കേൽ 40:8

അവന്‍ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.

യെഹെസ്കേൽ 40:15

പ്രവേശനവാതിലിന്റെ മുന്‍ ഭാഗം തുടങ്ങി അകത്തെ വാതില്‍ക്കലെ പൂമുഖത്തിന്റെ മുന്‍ ഭാഗംവരെ അമ്പുത മുഴമായിരുന്നു.

യെഹെസ്കേൽ 40:48

പിന്നെ അവന്‍ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.

യെഹെസ്കേൽ 41:6

പുറവാരമുറികള്‍ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്‍നിന്നു നടുവിലത്തേതില്‍കൂടി മേലത്തെ നിലയില്‍ കയറാം.

യെഹെസ്കേൽ 41:13

ആലയത്തിന്റെ മുന്‍ ഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.

യെഹെസ്കേൽ 43:10

മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവര്‍ അതിന്റെ മാതൃക അളക്കട്ടെ.

ലൂക്കോസ് 21:1

അവന്‍ തലപൊക്കി ധനവാന്മാര്‍ ഭണ്ഡാരത്തില്‍ വഴിപാടു ഇടുന്നതു കണ്ടു.

എബ്രായർ 8:5

കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‍വാന്‍ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു.

എബ്രായർ 9:2

ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേര്‍.

Interlinear

Choose Theme