Home Bibles പുറപ്പാട് 36:2 · മലയാളം ബൈബിൾ
പുറപ്പാട് 36:2 · മലയാളം ബൈബിൾ

അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സില്‍ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയില്‍ ചേരുവാന്‍ മനസ്സില്‍ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.

Cross references

പുറപ്പാട് 25:2

എനിക്കു വഴിപാടു കൊണ്ടു വരുവാന്‍ യിസ്രായേല്‍മക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

പുറപ്പാട് 25:40

പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.

പുറപ്പാട് 28:3

അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.

പുറപ്പാട് 31:6

ഞാന്‍ ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നലകുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതു ഒക്കെയും അവര്‍ ഉണ്ടാക്കും.

പുറപ്പാട് 35:2

ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 35:10

നിങ്ങളില്‍ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.

പുറപ്പാട് 35:21

ഹൃദയത്തില്‍ ഉത്സാഹവും മനസ്സില്‍ താല്പര്യവും തോന്നിയവന്‍ എല്ലാം സമാഗമനക്കുടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.

1 ദിനവൃത്താന്തം 28:21

ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകള്‍ ഉണ്ടല്ലോ; ഔരോവിധ ശുശ്രൂഷെക്കും മനസ്സും സമാര്‍ത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സര്‍വ്വജനവും നിന്റെ കല്പനക്കൊക്കെയും വിധേയരായിരിക്കും.

1 ദിനവൃത്താന്തം 29:5

എന്നാല്‍ ഇന്നു യഹോവേക്കു കരപൂരണം ചെയ്‍വാന്‍ മന:പൂര്‍വ്വം അര്‍പ്പിക്കുന്നവന്‍ ആര്‍?

പ്രവൃത്തികൾ 6:3

ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം.

പ്രവൃത്തികൾ 14:23

അവര്‍ സഭതോറും അവര്‍ക്കും മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭാരമേല്പിക്കയും ചെയ്തു.

കൊലോസ്യർ 4:17

പൌലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ . കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

എബ്രായർ 5:4

എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.

Interlinear

Choose Theme