Home Bibles പുറപ്പാട് 20:14 · മലയാളം ബൈബിൾ
പുറപ്പാട് 20:14 · മലയാളം ബൈബിൾ

വ്യഭിചാരം ചെയ്യരുതു.

Cross references

ഉല്പത്തി 39:9

ഈ വീട്ടില്‍ എന്നെക്കാള്‍ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല്‍ നിന്നെയല്ലാതെ മറ്റു യാതൊന്നും അവന്‍ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.

ലേവ്യപുസ്തകം 18:20

കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

ലേവ്യപുസ്തകം 20:10

ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.

സംഖ്യാപുസ്തകം 5:12

നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,

ആവർത്തനം 5:18

വ്യഭിചാരം ചെയ്യരുതു.

2 ശമൂവേൽ 11:4

ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവള്‍ അവന്റെ അടുക്കല്‍ വന്നു; അവള്‍ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവന്‍ അവളോടുകൂടെ ശയിച്ചു; അവള്‍ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.

2 ശമൂവേൽ 11:27

വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയില്‍ വരുത്തി; അവള്‍ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നു.

സദൃശവാക്യങ്ങൾ 2:15

അവര്‍ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില്‍ നടക്കുന്നവരും ആകുന്നു.

സദൃശവാക്യങ്ങൾ 6:24

അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളില്‍നിന്നും നിന്നെ രക്ഷിക്കും.

സദൃശവാക്യങ്ങൾ 7:18

വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍ രമിക്കാം; കാമവിലാസങ്ങളാല്‍ നമുക്കു സുഖിക്കാം.

യിരെമ്യാവ് 5:8

തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവര്‍ മദിച്ചുനടന്നു, ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.

യിരെമ്യാവ് 29:22

അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.

മലാഖി 3:5

ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മത്തായി 5:27

വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

മത്തായി 19:18

ഏവ എന്നു അവന്‍ ചോദിച്ചതിന്നു യേശു“കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;

മർക്കോസ് 10:11

അവന്‍ അവരോടുഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.

റോമർ 7:2

ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവളായി.

റോമർ 13:9

വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു.

എഫേസ്യർ 5:3

ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുതു;

എബ്രായർ 13:4

വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

യാക്കോബ് 4:4

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.

വെളിപ്പാട് 21:8

എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.

Interlinear

Choose Theme