ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവള്‍ അവന്റെ അടുക്കല്‍ വന്നു; അവള്‍ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവന്‍ അവളോടുകൂടെ ശയിച്ചു; അവള്‍ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
Cross references
എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവള്‍ക്കു പോരായ്കവരുത്തി.
യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.
ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.
ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.
വ്യഭിചാരം ചെയ്യരുതു.
എന്റെ ഹൃദയം ഒരു സ്ത്രീയിങ്കല്‍ ഭ്രമിച്ചുപോയെങ്കില്‍, കൂട്ടുകാരന്റെ വാതില്‍ക്കല്‍ ഞാന്‍ പതിയിരുന്നു എങ്കില്‍,
കള്ളനെ കണ്ടാല്‍ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
ഔരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.