Home Bibles റോമർ 7:2 · മലയാളം ബൈബിൾ
റോമർ 7:2 · മലയാളം ബൈബിൾ

ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവളായി.

Cross references

ഉല്പത്തി 2:23

അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 30:7

അവള്‍ ഒരുത്തന്നു ഭാര്യയാകയും ഭര്‍ത്താവു അതിനെക്കുറിച്ചു കേള്‍ക്കുന്ന നാളില്‍ മിണ്ടാതിരിക്കയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവും സ്ഥിരമായിരിക്കും.

1 കൊരിന്ത്യർ 7:4

ഭര്‍യ്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്‍യ്യെക്കത്രേ അധികാരം.

1 കൊരിന്ത്യർ 7:39

ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാന്‍ സ്വാതന്ത്ര്യം ഉണ്ടു; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.

Interlinear

Choose Theme