അവര്‍ അവളോടു പറഞ്ഞതുഞങ്ങള്‍ ഈ ദേശത്തു വരുമ്പോള്‍ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്‍ക്കല്‍
Cross references
ചുറ്റും പാര്‍ക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
എന്നാല്‍ സ്ത്രീക്കു നിന്നോടുകൂടെ വരുവാന്‍ മനസ്സില്ലെങ്കില്‍ നീ ഈ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തന്‍ ഭോഷകു പറയരുതു.
ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതം ദീക്ഷിപ്പാന്‍ ശപഥംചെയ്കയോ ചെയ്താല്‍ അവന്‍ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്‍ത്തിക്കേണം.
എന്നാല്‍ നീ ഞങ്ങളുടെ കാര്യം അറിയിച്ചാല്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍ നിന്നു ഞങ്ങള്‍ ഒഴിവുള്ളവര്‍ ആകും.
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
എന്നാല്‍ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മില്‍ യഹോവയുടെ നാമത്തില്‍ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്തിനെ ഒഴിച്ചു.