കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗര്ഭിണിയുടെ ഉദരത്തില് അസ്ഥികള് ഉരുവായ്വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
Cross references
അവന് , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
വെള്ളത്തിന്നും അതിലെ നിവാസികള്ക്കും കീഴെ പ്രേതങ്ങള് നൊന്തു നടുങ്ങുന്നു.
എന്നാല് ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?
അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന് നീ ഔര്ത്തുകൊള്ക; അതിനെക്കുറിച്ചല്ലോ മനുഷ്യര് പാടിയിരിക്കുന്നതു.
സര്വ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന് ശക്തിയില് അത്യുന്നതനാകുന്നു; അവന് ന്യായത്തിന്നും പൂര്ണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യര് അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന് കടാക്ഷിക്കുന്നില്ല.
ഞാന് ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള് നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില് പ്രസ്താവിക്ക.
എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന് ആരുമില്ല; ഞാന് അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല് അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
യഹോവേ, നിന്റെ പ്രവൃത്തികള് എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങള് അത്യന്തം അഗാധമായവ തന്നേ.
യഹോവേ, നിന്റെ പ്രവൃത്തികള് എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല് നിറെഞ്ഞിരിക്കുന്നു.
ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകല്പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവര്ത്തനം ചെയ്യുന്നു.
അവന് സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില് വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന് അവര്ക്കും കഴിവില്ല.
ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന് ആര്ക്കും കഴിയും?
സൂര്യന്റെ കീഴില് നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന് മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാന് ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന് എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാന് നിരൂപിച്ചാല് അവന്നു സാധിക്കയില്ല.
നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന് തന്നേ; അവന് ക്ഷീണിക്കുന്നില്ല, തളര്ന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേള്ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല് ജനിച്ചവന് എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള് എത്ര അപ്രമേയവും അവന്റെ വഴികള് എത്ര അഗോചരവും ആകുന്നു.