Home Bibles സങ്കീർത്തനങ്ങൾ 139:13 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 139:13 · മലയാളം ബൈബിൾ

ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.

Cross references

യോബ് 10:9

നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?

യോബ് 10:11

ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു.

യോബ് 31:15

ഗര്‍ഭത്തില്‍ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തില്‍ ഞങ്ങളെ നിര്‍മ്മിച്ചതു ഒരുത്തനല്ലയോ?

സങ്കീർത്തനങ്ങൾ 22:9

നീയല്ലോ എന്നെ ഉദരത്തില്‍നിന്നു പുറപ്പെടുവിച്ചവന്‍ ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.

സങ്കീർത്തനങ്ങൾ 71:6

ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;

സങ്കീർത്തനങ്ങൾ 95:6

വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.

സങ്കീർത്തനങ്ങൾ 119:73

ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.

യേശയ്യാവ് 44:2

നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.

യേശയ്യാവ് 46:3

ഗര്‍ഭംമുതല്‍ വഹിക്കപ്പെട്ടവരും ഉദരംമുതല്‍ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേല്‍ഗൃഹത്തില്‍ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ .

യിരെമ്യാവ് 1:5

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

1 കൊരിന്ത്യർ 12:17

ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?

Interlinear

Choose Theme