വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
Cross references
ഇതെല്ലാമായിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെ എനിക്കു വിരോധമായി നടന്നാല്‍
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.
അങ്ങനെ അവര്‍ അരാംപാളയത്തില്‍ പോകുവാന്‍ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോള്‍ അവിടെ ആരെയും കാണ്മാനില്ല.
അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടിപ്പോകും എന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഔടിപ്പോകേണ്ടിവരും; ഞങ്ങള്‍ തുരഗങ്ങളിന്മേല്‍ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
ഇടയന്മാര്‍ മൃഗപ്രായരായ്തീര്‍ന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവര്‍ കൃതാര്‍ത്ഥരായില്ല; അവരുടെ ആട്ടിന്‍ കൂട്ടം ഒക്കെയും ചിതറിപ്പോയി.
യഹോവേ, നോക്കേണമേ; ഞാന്‍ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞിരിക്കുന്നു; പുറമേ വാള്‍ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ.
രാത്രിയില്‍, യാമാരംഭത്തിങ്കല്‍ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃ സന്നിധിയില്‍ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള്‍ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
പുറത്തു വാള്‍, അകത്തു മഹാമാരിയും ക്ഷാമവും; വയലില്‍ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തില്‍ ഇരിക്കുന്നവന്‍ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!
എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.
അവരുടെ ആലോചന നിമിത്തം വാള്‍ അവന്റെ പട്ടണങ്ങളിന്മേല്‍ വീണു അവന്റെ ഔടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവേക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാന്‍ വാളിന്നു ഏല്പിച്ചുകൊടുക്കും.
ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.